Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shade

ചു​ട്ടു​പൊ​ള്ളി പ​ക​ൽ; താ​ത്കാ​ലി​ക ത​ണ​ല്‍ പ​ന്ത​ലു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​ത്തി​​​​​ന്‍റെ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പൊ​​​​​തു ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ല്ലാം താ​​​​​ത്കാ​​​​​ലി​​​​​ക ത​​​​​ണ​​​​​ല്‍ പ​​​​​ന്ത​​​​​ലു​​​​​ക​​​​​ള്‍ ഒ​​​​​രു​​​​​ക്കാ​​​​​ന്‍ നി​​​​​ര്‍​ദേ​​​​​ശം. വ​​​​​ഴി​​​​​യോ​​​​​ര​​​​​ങ്ങ​​​​​ള്‍, പ്ര​​​​​ധാ​​​​​ന മാ​​​​​ര്‍​ക്ക​​​​​റ്റു​​​​​ക​​​​​ള്‍, ബ​​​​​സ് സ്റ്റാ​​​​​ന്‍​ഡു​​​​​ക​​​​​ള്‍ തു​​​​​ട​​​​​ങ്ങി​​​​​യ പൊ​​​​​തു ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന് വെ​​​​​ള്ളം, ഒ​​​​​ആ​​​​​ര്‍​എ​​​​​സ്, സൂ​​​​​ര്യാ​​​​​ഘാ​​​​​ത പ്ര​​​​​ഥ​​​​​മ​​​​​ശു​​​​​ശ്രൂ​​​​​ഷ സൗ​​​​​ക​​​​​ര്യം എ​​​​​ന്നി​​​​​വ ഒ​​​​​രു​​​​​ക്ക​​​​​ണം.

ആ​​​​​രോ​​​​​ഗ്യ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍‌, ത​​​​​ദ്ദേ​​​​​ശ ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക‌​​​​​ള്‍, ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍, സ​​​​​ര്‍​വീ​​​​​സ്, ട്രേ​​​​​ഡ് യൂ​​​​​ണി​​​​​യ​​​​​ന്‍, സ​​​​​ന്ന​​​​​ദ്ധ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ ഏ​​​​​കോ​​​​​പി​​​​​ത പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നം ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു​​​​​ള്ള ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ല്‍ പൊ​​​​​തു പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍‌, സെ​​​​​ല​​​​​ക്ഷ​​​​​ന്‍ ട്ര​​​​​യ​​​​​ലു​​​​​ക​​​​​ള്‍‌, പ​​​​​ക​​​​​ല്‍​പ്പൂ​​​​​ര​​​​​ങ്ങ​​​​​ള്‍, ക​​​​​ലാ​​​​​കാ​​​​​യി​​​​​ക പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യ്ക്ക് ക​​​​​ര്‍​ശ​​​​​ന നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​വും വി​​​​​ല​​​​​ക്കും ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തും.

സം​​​​​സ്ഥാ​​​​​ന​​​​​ത്തു നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗം മൂ​​​​​ല​​​​​മു​​​​​ള്ള പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ള്‍ ച​​​​​ര്‍​ച്ച ചെ​​​​​യ്യാ​​​​​ന്‍ ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി ചേ​​​​​ര്‍​ന്ന ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് നി​​​​​ര്‍​ദേ​​​​​ശം. സാ​​​​​ധ്യ​​​​​മാ​​​​​യ ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍ ട്രാ​​​​​ഫി​​​​​ക് സി​​​​​ഗ്ന​​​​​ല്‍ സ​​​​​മ​​​​​യ ദൈ​​​​​ര്‍​ഘ്യം കു​​​​​റ​​​​​യ്ക്കാ​​​​​ന്‍ ട്രാ​​​​​ഫി​​​​​ക് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം തേ​​​​​ടി ജി​​​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​ര്‍​മാ​​​​​ര്‍ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം.

സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍ സൗ​​​​​ജ​​​​​ന്യ ത​​​​​ണ്ണീ​​​​​ര്‍ പ​​​​​ന്ത​​​​​ല്‍ ഒ​​​​​രു​​​​​ക്ക​​​​​ണം. കു​​​​​ടി​​​​​വെ​​​​​ള്ളം, സം​​​​​ഭാ​​​​​രം, ത​​​​​ണ്ണി​​​​​മ​​​​​ത്ത​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​ന്‍ ജ​​​​​ന​​​​​കീ​​​​​യ സം​​​​​വി​​​​​ധാ​​​​​ന​​​​​മൊ​​​​​രു​​​​​ക്ക​​​​​ണം. കു​​​​​ടും​​​​​ബ​​​​​ശ്രീ, സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍, യു​​​​​വ​​​​​ജ​​​​​ന സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ള്‍, ക്ല​​​​​ബ്ബു​​​​​ക​​​​​ള്‍, മ​​​​​റ്റ് സ​​​​​ര്‍​വീ​​​​​സ്, സ​​​​​ന്ന​​​​​ദ്ധ, ട്രേ​​​​​ഡ് യൂ​​​​​ണി​​​​​യ​​​​​ന്‍ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ള്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രെ​​​​​ല്ലാം ചേ​​​​​ര്‍​ന്ന് ഇ​​തു ന​​​​​ട​​​​​പ്പാ​​​​​ക്ക​​​​​ണം. ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍​ക​​​​​ണം.

Latest News

Corehub Up